ദേശീയം

കോവിഡ്: വ്യാജമായി സഹായം കൈപ്പറ്റിയോ? പിടി വീഴും; അന്വേഷണത്തിന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരത്തിനായി വ്യാജമായി അപേക്ഷ നല്‍കുകയോ സഹായം കൈപ്പറ്റുകയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ അപേക്ഷകളില്‍ കേന്ദ്ര സര്‍ക്കാരിന് പരിശോധന നടത്താമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും ബിവി നാഗരത്‌നയും നിര്‍ദേശിച്ചു.

ഈ നാലു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയ മരണ സംഖ്യയും നഷ്ടപരിഹാരത്തിനുള്ള അപേക്ഷയും തമ്മില്‍ അന്തരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അപേക്ഷ നല്‍കി അറുപതു ദിവസത്തിനകം അര്‍ഹരായവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കണം. ഇനി ലഭിക്കുന്ന അപേക്ഷകളില്‍ 90 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്‍പതിനായിരം രൂപയാണ് കോവിഡ് മൂലം മരിച്ചവരുടെ കുടംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

കോവിഡ് നഷ്ടപരിഹാരത്തിന് ആയി പോലും വ്യാജമായ അവകാശവാദം ഉയരുന്നത് ഞെട്ടിക്കുന്നതാണെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി