ദേശീയം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്തു, സുരക്ഷാ വീഴ്ച-വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. 

നിതീഷിന്റെ ജന്മനാടായ ഭക്ത്യാര്‍പുരില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം. സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനിടെയാണ് അക്രമി കയ്യേറ്റം നടത്തിയത്. 

വേദിയില്‍ കയറി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, പിന്നില്‍ നിന്ന് അതിവേഗം നടന്നുവന്ന അക്രമി പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റിലും നില്‍ക്കുമ്പോഴായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്