ദേശീയം

ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെ; ആരതി നടത്തരുത്; രാജ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉച്ചഭാഷിണി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരതി നടത്തരുതെന്ന് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ഈദ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതൊന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഈദാണ്. മുസ്ലീംസമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്. ലൗഡ്‌സ്പീക്കറിന്റെ പ്രശ്‌നം മതപരമല്ലെന്നും  സാമൂഹികമാണെന്നും താക്കറെ പറഞ്ഞു. അടുത്തഘട്ടം നാളെ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ഇപ്പോള്‍ ഇത്രമാത്രമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി

മെയ് മൂന്നിനാണ് ഈദ് ആഘോഷം. ആഘോഷങ്ങള്‍ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മെയ് നാലിന് ശേഷം ഉച്ചഭാഷിണിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഞങ്ങള്‍ ഹനുമാന്‍ ചാലിസ വായിക്കും. മെയ് നാലിന് ശേഷം മഹാരാഷ്ട്രയുടെ ശക്തി താന്‍ കാണിച്ചുതരുമെന്നും താക്കറെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ