ദേശീയം

കർണാടകയിലെ മുസ്‌ലിങ്ങൾക്ക് കേരളത്തിൽ സംവരണ അവകാശമില്ല: സുപ്രീം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ സംവരണം ലഭിക്കില്ലെന്ന് സുപ്രീം കോടതി.  കേരളത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണു സംവരണം നിശ്ചയിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

കർണാടക സ്വദേശിയായ ബി മുഹമ്മദ് ഇസ്മയിലിനെ കണ്ണൂർ സർവകലാശാലയിൽ ഐ ടി വിഭാഗത്തിൽ നിയമിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കണ്ണൂർ സർവകലാശാലയും, മുഹമ്മദ് ഇസ്മയിലും നൽകിയ ഹർജികൾ തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കിയത്. 

ഒരു സംസ്ഥാനത്ത് എസ് സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച ഒരാൾക്ക് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സംസ്ഥാനത്ത് ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് പിന്നാക്കകാരുടെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ അബ്ദുൾ ഹലീമിന്റെ അഭിഭാഷകർ വാദിച്ചു. അതേസമയം 2018ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശിയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചത് എന്നായിരുന്നു കണ്ണൂർ സർവകലാശാലയുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''