ദേശീയം

'അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം'; തിരക്കേറിയ റോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവയ്പ്‌; പത്ത് തവണ നിറയൊഴിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം.  ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയില്‍ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇരുവരും ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍ ഇന്റര്‍സെക്ഷനില്‍ എത്തിയപ്പോഴാണ് കാറിനു നേരെ വെടിയുതിര്‍ത്ത് മൂന്നുപേര്‍ എത്തിയത്. 

വെടിയ്പ്പിനെത്തുടര്‍ന്ന് സമീപമുള്ള ആളുകള്‍ രക്ഷപ്പെട്ടു. പിന്നാലെ വന്ന കാറുകള്‍ പെട്ടെന്ന് യൂടേണ്‍ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൗധരി സഹോദരങ്ങള്‍ സഞ്ചരിച്ച കാര്‍ മുന്നോട്ടും യു ടേണ്‍ എടുത്തും രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അക്രമികള്‍ പിന്നാലെ വെടിയുതിര്‍ത്തുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'