ദേശീയം

രാജവെമ്പാലയെന്ന് കരുതി ചേരയെ കൊന്ന് ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി; യുവാക്കള്‍ കുടുങ്ങി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പാമ്പിനെ കൊന്ന് ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. രാജവെമ്പാലയാണ് എന്ന് കരുതി ചേര പാമ്പിനെയാണ് യുവാക്കള്‍ കൊന്നത്.

നാഗ്പൂര്‍ നര്‍ക്കെഡ് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്. യുവാക്കള്‍ കൊന്ന ചേര പാമ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അമരാവതിയിലെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പരാതി നല്‍കുകയായിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവികളുടെ കൂട്ടത്തില്‍ ചേര പാമ്പും ഉള്‍പ്പെടുന്നു. ചേര പാമ്പിനെ വേട്ടയാടുന്നത് നിയമപ്രകാരം കുറ്റകരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്