ദേശീയം

വിലക്കയറ്റം നേരിടാന്‍ നടപടി; ഗോതമ്പു കയറ്റുമതി നിരോധിച്ച് കേന്ദ്ര ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് നടപടി.

നിരോധന ഉത്തരവ് ഇറക്കിയ മെയ് പതിമൂന്നിനു മുമ്പുള്ള, പിന്‍വലിക്കാനാവാത്ത ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റ് ഉള്ളവര്‍ക്ക് കയറ്റുമതി അനുവദിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു. 

അതതു സര്‍ക്കാരുകളില്‍നിന്നുള്ള അഭ്യര്‍ഥന അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്ന പ്രകാരമായിരിക്കും ഇനി ഗോതമ്പു കയറ്റുമതി അനുവദിക്കുകയെന്നും ഡയറക്ടറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. 

സവാള കയറ്റുമതിക്ക് നിയന്ത്രിത തോതില്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സവാള കയറ്റുമതി നിരോധിച്ചിരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍