ദേശീയം

അസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ  മാറ്റിപ്പാര്‍പ്പിച്ചു, റോഡ് ഒലിച്ചുപോയി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ മിന്നല്‍പ്രളയം. ആറു ജില്ലകളിലെ 94 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു. 

ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസം നിവാസികളെ ദുരിതത്തിലാക്കിയത്.ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.

വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹാഫ് ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍