ദേശീയം

സാമുദായിക സംഘര്‍ഷം; യാത്രക്കാര്‍ക്ക്‌ ഒരാഴ്ച സൗജന്യമായി കുടിവെള്ളം നല്‍കണം; പ്രതിയോട് കോടതി 

സമകാലിക മലയാളം ഡെസ്ക്


പ്രയാഗ്‌രാജ്‌: സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച സൗജന്യമായി കുടിവെള്ളവും സർബത്തും വിതരണം ചെയ്യാൻ അലഹാബാദ് ഹൈക്കോടതിയുടെ നിർദേശം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിർദേശം. 

പ്രതി ഹാപുർ നവാബിന് ജാമ്യം നൽകിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇത്തരമൊരു നിർദേശം നൽകിയത്. സൗമനസ്യവും സൗഹാർദവും സൃഷ്ടിക്കാൻ കുടിവെള്ളവും സർബത്തും സൗജന്യമായി നൽകണമെന്നാണ് കോടതി പറഞ്ഞത്. സഹജീവി സ്‌നേഹമെന്ന മഹാത്മാഗാന്ധിയുടെ തത്വത്തിലേക്കും ജസ്റ്റിൽ വിരൽചൂണ്ടി. ഇന്ത്യൻ സമൂഹത്തിൽ  വെറുപ്പിന് സ്ഥാനമില്ല. ഗംഗ-ജമുനി തെഹ്സീബ് അതിന്റെ സത്തയിലാണ്, അല്ലാതെ വാക്കുകളിലല്ല പാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ജൂൺ മാസത്തിനുള്ളിൽ ഏതെങ്കിലും ഒരാഴ്ച ഹാപുരിലെ പൊതുസ്ഥലത്ത് യാത്രക്കാർക്ക് കുടിവെള്ളവും സർബത്തും നൽകണമെന്നാണ് നിർദേശം. ഇത്  സമാധാനപൂർവം നടത്തുന്നതിനു വേണ്ട സഹായം നല്‍കാന്‍
പോലീസിനോടും പ്രാദേശിക ഭരണകൂടത്തോടും കോടതി നിർദേശിച്ചു.

മരണ സമയത്ത് പോലും മഹാത്മാഗാന്ധിയിലെ സ്‌നേഹക്കടലിനെ മറ്റൊരാളുടെയുള്ളിലെ വെറുപ്പിന് മറയ്ക്കാനായില്ല. വിവിധ വിശ്വാസങ്ങൾ പിന്തുടരുന്നവർ നമ്മുടെ രാഷ്ട്രപിതാവിനെ ഓർക്കണം.  ആരുടെയോ വെറുപ്പ് അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി. പക്ഷേ, മനുഷ്യകുലത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെ കെടുത്തിയില്ല. വെടിയുണ്ട അദ്ദേഹത്തിന്റെ ഭൗതികശരീരം തുളച്ചു. പക്ഷേ, അദ്ദേഹത്തിലെ സത്യത്തെ നിശ്ശബ്ദമാക്കിയില്ല, ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍