ദേശീയം

രാകേഷ് ടികായത്തിന് നേരെ മഷി ആക്രമണം; വാര്‍ത്താ സമ്മേളന വേദിയില്‍ കൂട്ടത്തല്ല് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കര്‍ഷക സമര നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ മുന്‍ വക്താവുമായ രാകേഷ് ടികായത്തിന് നേരെ മഷി ആക്രണം. ബെംഗളൂരു പ്രസ് ക്ലബില്‍ വെച്ചാണ് ഒരുസംഘം അക്രമികള്‍ ടികായത്തിന് നേരെ മഷി എറിഞ്ഞത്. 

വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മഷി ഒഴിക്കുകയായിരുന്നു. മഷി എറിഞ്ഞതിന് പിന്നാലെ ടികായത് അനുകൂലികളും അക്രമികളും തമ്മില്‍ പ്രസ് ക്ലബ് ഹാളില്‍ കൂട്ടത്തല്ലുണ്ടായി. 

ആക്രമണത്തിന് പിന്നാലെ, കര്‍ണാടക സര്‍ക്കാരിന് എതിരെ രാകേഷ് ടികായത് രംഗത്തെത്തി. പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കര്‍ഷക നേതാവ് കൊടിഹാലി ചന്ദ്രശേഖര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായിരുന്നു രാകേഷ് ടികായത്ത് വാര്‍ത്താ സമ്മേളനം വിളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം