ദേശീയം

കോപ്പിയടിച്ചത് പിടികൂടി; പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കി; പത്താം ക്ലാസ് വിദ്യാര്‍ഥി 14ാം നിലയില്‍നിന്ന് ചാടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പരിക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി പതിനാലുനിലകളുള്ള അപ്പാര്‍ട്ടുമെന്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. ബെംഗളൂരിലെ താനിസാന്ദ്രയിലാണ് സംഭവം. പരിക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് അധ്യാപകര്‍ ആരോപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോയിന്‍ഖാന്‍ (16) ആത്മഹത്യ ചെയ്തത്.

അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാം നിലയില്‍ നിന്ന് കുട്ടി താഴോട്ട് ചാടുകയായിരുന്നു. പാരപ്പറ്റിനരികോട് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ട, അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാര്‍ താഴോട്ട് ചാടരുതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും കുട്ടി കേള്‍ക്കാന്‍ തയ്യാറായില്ല. വഴിയാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ചെയ്തു. 

മകന്റെ മരണത്തിന് ഉത്തരവാദി സ്‌കൂള്‍ അധികൃതരാണെന്ന് കുട്ടിയുടെ പിതാവ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മോയിന്‍ഖാനെ അധ്യാപകന്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് കുട്ടിയെ പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കി. മകന്‍ പരീക്ഷയില്‍ കോപ്പിയടിച്ചന്ന് അറിയിച്ച് സ്‌കൂള്‍ അധികൃതര്‍ തന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ചതായി കൂട്ടിയുടെ പിതാവ് പറഞ്ഞു. ആപ്പോഴെക്കും മകന്‍ സ്‌കൂളില്‍ നിന്നും പോയിരുന്നു.  ക്ലാസ് മുറിക്ക് പുറത്തുനിര്‍ത്തിയ നടപടിയില്‍ അപമാനം സഹിക്കാനാവാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ