ദേശീയം

ലാലുവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം ഒടുവില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കും. സിംഗപ്പൂരില്‍ വച്ചായിരിക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

ലാലുവിന്റെ ഇളയ മകളായ രോഹിണി ഏറെക്കാലമായി സിംഗപ്പൂരിലാണ്. കഴിഞ്ഞ മാസം ലാലു ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയിരുന്നു.

വൃക്ക നല്‍കാന്‍ മകള്‍ തയാറായെങ്കിലും തുടക്കത്തില്‍ ലാലു എതിര്‍പ്പു പ്രകടിപ്പിച്ചതായി കുടുംബത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രോഹിണി നിര്‍ബന്ധം പിടിച്ചതിനു ശേഷമാണ് ശസ്ത്രക്രിയയ്ക്ക് ലാലു സമ്മതിച്ചത്. 

ഈ മാസം അവസാനത്തോടെ ലാലു വീണ്ടും സിംഗപ്പൂരില്‍ പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ ജാമ്യത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി