ദേശീയം

'മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാന്‍';  ഊഹാപോഹത്തിന് പിന്നാലെ വീഡിയോ പങ്കുവച്ച് മുന്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന വീഡിയോ പങ്കുവച്ച് നാഗാലാന്റ് മുന്‍ മുഖ്യമന്ത്രി എസ്‌സി ജാമീര്‍. 

'ഇത് നാഗാലാന്‍ഡിലെ എല്ലാ ജനങ്ങളെയും അറിയിക്കുന്നതിനാണ്,  ദൈവകൃപയാല്‍ താന്‍ പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുകയാണ്', 91 കാരനായ ജാമീര്‍ വീഡിയോയില്‍ വ്യക്തമാക്കി. നാഗാലന്‍ഡിലെ വസതിയില്‍ നിന്നുള്ള 50 സെക്കന്റ് വീഡിയോയാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിലര്‍ തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരം അപവാദങ്ങള്‍ പറഞ്ഞുനടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചതെന്ന ഊഹാപോഹം ഞായറാഴ്ച വൈകുന്നേരം മുതലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. നേരത്തെയും എസ്‌സി ജാമീര്‍ മരിച്ചെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജാമീര്‍ അഞ്ച് തവണ നാഗാലന്റ് മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി