ദേശീയം

യുവതിയെ 18 അടി താഴ്ചയുള്ള വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമം; ആൺ സുഹൃത്ത് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവതിയെ 18 അടി താഴ്ചയുള്ള വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. 24കാരിയായ പ്രിയാങ്കി സിങിനെ കൊല്ലാൻ ശ്രമിച്ച കേസില്‍ അമേയ് ദരേക്കർ (25) ആണ് പിടിയിലായത്. ഞായറാഴ്ച ഇരുവരും മദ്യപിച്ച ശേഷമുണ്ടായ വഴക്കിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് പ്രിയാങ്കിയെ തള്ളിയിടുകയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

15നിലയുള്ള കെട്ടിടത്തില്‍ നിന്നാണ് 18 അടി താഴ്ചയുള്ള വാട്ടര്‍ ടാങ്കിലേക്ക് പ്രിയാങ്കി വീണത്. വീഴ്ചയില്‍ യുവതിക്ക് തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് അമേയ് ദരേക്കറിന്റെ സുഹൃത്ത് ദേവേശ് ലാഡിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം പ്രിയാങ്കി സിങും അമേയ് ദരേക്കറും ഇയാളെ സന്ദര്‍ശിച്ചിരുന്നു. 

അമേയ് ദരേക്കറും യുവതിയും ബിപിഒ രംഗത്താണ് ജോലി ചെയ്യുന്നത്. ജോലി സ്ഥലത്തേക്കെന്നു പറഞ്ഞാണ് ശനിയാഴ്ച പ്രിയാങ്കി തന്റെ വീട്ടില്‍ നിന്നിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പിന്നീട് അമേയ് ദരേക്കറിനെ വിളിച്ച് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടെന്ന് അറിയിച്ചു. 

പ്രിയാങ്കി അമേയ് ദരേക്കറിനോട് പണം ആവശ്യപ്പെടുകയും ശേഷം ഇരുവരും ബോറിവ്ലിയിലെ മാളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. മദ്യം വാങ്ങി രാത്രി ഒമ്പതരയോടെ ദേവേശ് ലാഡ് താമസിക്കുന്ന കെട്ടിട സമുച്ചയത്തിലെത്തിയ ഇരുവരും പിന്നീട് ഭക്ഷണം കൊണ്ടുവരാന്‍ 12.30ന് വീണ്ടും ബോറിവ്ലിയിലേക്ക് തിരിക്കുകയും ചെയ്തു. 2.30ന് ദേവേശ് ലാഡ് തന്റെ താമസ സ്ഥലത്തേക്ക് തിരികെ പോയി. പ്രിയാങ്കിയും ദരേക്കറും ടെറസില്‍ തന്നെ നില്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഇരുവരും സ്‌കൂള്‍ കാലം മുതലേ അറിയുന്നവരാണ്. ദരേക്കര്‍ മൂന്ന് മാസം മുമ്പാണ് ബിപിഒയില്‍ ജോലിക്ക് പ്രവേശിച്ചത്. ഇരുവരും തമ്മില്‍ ഇടക്ക് വഴക്കു നടക്കാറുണ്ട്. എന്നാൽ ഇത്തവണ അത് രൂക്ഷമായെന്ന് പൊലീസ് പറഞ്ഞു. പിന്നാലെയാണ് പ്രിയാങ്കിയെ അമേയ് ടാങ്കിലേക്ക് തള്ളിയിട്ടത്. അമേയ് ദരേക്കറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'