ദേശീയം

അയേണ്‍ ഗുളിക കഴിച്ച 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമില്‍ അയേണ്‍ ഗുളിക കഴിച്ച 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. അയേണ്‍- ഫോളിക് ആസിഡ് ഗുളിക കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസമിലെ ചറൈഡിയോ ജില്ലയിലാണ് സംഭവം. അയേണ്‍- ഫോളിക് ആസിഡ് ഗുളിക കഴിച്ചതിന് പിന്നാലെ രണ്ടു സ്‌കൂളിലായി 50 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

ആരോഗ്യപ്രവര്‍ത്തകരാണ് അയേണ്‍ ഗുളിക നല്‍കിയത്. രണ്ടു ലോവര്‍ പ്രൈമറി സ്‌കൂളിലായി 101 പേര്‍ക്കാണ് ഗുളിക നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു. അധ്യാപകരുടെ സാന്നിധ്യത്തിലായിരുന്നു ഗുളിക നല്‍കിയത്. വെറുംവയറ്റില്‍ ഗുളിക കഴിക്കരുത് എന്ന നിര്‍ദേശത്തോടെയാണ് ടാബ് ലെറ്റ് നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം വിദ്യാര്‍ഥികളില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുന്നതായാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ