ദേശീയം

ട്രാഫിക് സിഗ്നലില്‍ ബൈക്ക് കുറുകെ നിര്‍ത്തി; കാര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ ദേശീയപാതയില്‍ ഒരു പ്രകോപനവുമില്ലാതെ കാര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് കാര്‍ നശിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11.45 ഓടേ ഗോവയിലെ പോര്‍വോറിമ്മിലാണ് സംഭവം. കാറുടമ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരു പ്രകോപനവുമില്ലാതെ ചുറ്റിക കൊണ്ട് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അക്രമിയെ പൊലീസ് പിടികൂടി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണ് കാര്‍ തകര്‍ത്തതെന്ന് പൊലീസ് പറയുന്നു. 

ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തിയ സമയത്തായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമി, കാറിന് കുറുകെ വാഹനം നിര്‍ത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു