ദേശീയം

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം തരില്ല; ഡൽഹിയിൽ ഈ മാസം മുതൽ പദ്ധതി നടപ്പാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശരിയായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) കാണിക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായതെന്ന് മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ തീരുമാനം നടപ്പിലാകുമെന്ന് ഡൽഹി പരിസ്ഥിത മന്ത്രി ഗോപാൽ റായ് അറിയിച്ചു. 

സർക്കാർ ഇത് സംബന്ധിച്ച് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടികളുടെ ഭാഗമായി എല്ലാ സർക്കാർ വാഹനങ്ങൾക്കും ആദ്യം പിയുസി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തും. 'ഡൽഹിയിൽ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് വാഹനങ്ങളിൽ നിന്നുള്ള പുകയാണ്. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാൽ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഒക്ടോബർ 25 മുതൽ ഇന്ധനം നൽകില്ലെന്ന് തീരുമാനിച്ചു' ഗോപാൽ റായ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി