ദേശീയം

ഗുജറാത്തില്‍ എഎപി സര്‍ക്കാര്‍; ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമായി കെജരിവാള്‍; അവകാശവാദം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:ഗുജറാത്തില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍. ഇന്റലിജെന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേല്‍ക്കമെന്നാണ് കെജരിവാളിന്റെ അവകാശവാദം. തെരഞ്ഞെടുപ്പിന് കുറച്ചുസമയം കൂടിയുള്ളതിനാല്‍ പാര്‍ട്ടിയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'ലഭിക്കുന്ന വിവരം അനുസരിച്ച്, ഒരു ഐബി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിയ ഭൂരിപക്ഷം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗുജറാത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കണം' എന്നാണ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഐബിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും രഹസ്യയോഗങ്ങള്‍ നടത്തുകയാണ്. ബിജെപിക്കാണ കൂടുതല്‍ ഭയം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപിയുടെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. ഗുജറാത്തിലെ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും