ദേശീയം

'മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്'; ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്ന് എം കെ സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്


ചെ​ന്നൈ: തൊഴിലിനും വി​ദ്യാഭ്യാസത്തിനും ഉൾപ്പെടെ ഹിന്ദി നിർബന്ധമാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍. ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്. കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

ഔദ്യോ​ഗിക ഭാഷ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രവിണ്യം നിർബന്ധമാക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഐ​ഐ​ടി, ഐ​ഐ​എം തു​ട​ങ്ങി കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹി​ന്ദി അ​ധ്യ​യ​ന​ ഭാ​ഷ​യാ​ക്ക​ണ​മെ​ന്നും റിപ്പോർട്ടിലുണ്ട്. 

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയും രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അറിയാത്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന രീതി ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍