ദേശീയം

ചൂട് ഇഡലിയും ചട്നിയും തരുന്ന എടിഎം; അമ്പരപ്പിച്ച് പുത്തൻ സാങ്കേതിക വിദ്യ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്


ബം​ഗളൂരു; ണം എടുക്കാനും ഇടാനുമൊക്കെയായിട്ടാണ് സാധാരണ നമ്മൾ എടിഎം കൗണ്ടുകളിൽ കയറാറുള്ളത്. എന്നാൽ ഇനി നല്ല ചൂട് ഇഡലി കഴിക്കണമെന്നു തോന്നിയാലും എടിഎം ഉപയോ​ഗിക്കാം. ബാം​ഗളൂരുവിലാണ് ഇഡലി എടിഎമ്മുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പണമടച്ച് ഫോണിൽ വരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മെഷീൻ തന്നെ നമുക്ക് ഇഡലിയും വടയും ചമ്മന്തിയും വിളമ്പും. 

സ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ് ആണ് ഇഡ്ഡലി എടിഎമ്മുകൾ ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാമാണ് മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനും ഫുഡ് ഓഡര്‍ കൊടുക്കാനും കഴിയും. പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും. മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിലാക്കി ലഭിക്കും. പത്ത് മിനിറ്റിൽ 70 ൽ അധികം ഇഡലിയാണ് മെഷീന് വിതരണം ചെയ്യാനാവുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഓൺലൈൻ എടിഎം ഉപയോ​ഗിക്കുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഭക്ഷണം ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് താമസിക്കുന്ന പൊതു ഇടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. എന്നാൽ അതിനൊപ്പം വിമർശനങ്ങളും ഉയരുന്നുണ്ട്. ഇഡ്ഡലിയുടെ ഗുണമേന്മയെക്കുറിച്ചും രുചിയെക്കുറിച്ചുമാണ് ഇവരുടെ ആശങ്ക. ‍സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. കൂടുതൽ സ്ഥലങ്ങളിൽ ഇഡിലി എടിഎം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി