ദേശീയം

'എഎപി വിടാന്‍ സിബിഐ നിര്‍ബന്ധിച്ചു', മനീഷ് സിസോദിയയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത് 9 മണിക്കൂര്‍. എഎപി വിടാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ചോദ്യം ചെയ്യലിന് ശേഷം സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 

'ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ്. ഇത് ഇങ്ങനെ തന്നെപോകും. എന്നെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ താമരയില്‍ വീഴില്ലെന്ന് ഞാന്‍ പറഞ്ഞു'- സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 

ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് എഎപി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടില്ല. റോഡ് ഷോ നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. സിബിഐ ഓഫീസിന് മിുന്നില്‍ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം