ദേശീയം

ചട്ടംലംഘിച്ച് വിദേശപണം സ്വീകരിച്ചു; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അനുകൂല സന്നദ്ധ സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. 

ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സംഘടനകള്‍ വിദേശ പണം സ്വീകരിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍. സംഘടനകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി 2020ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു