ദേശീയം

ദീപാവലി ആഘോഷത്തിന്റെ മറവില്‍ അജ്ഞാതന്റെ പരാക്രമം; ഫ്‌ലാറ്റുകള്‍ ലക്ഷ്യംവെച്ച് റോക്കറ്റ് - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍  ദീപാവലി ആഘോഷത്തിന്റെ മറവില്‍ ഫ്‌ലാറ്റിലെ ജനലുകള്‍ ലക്ഷ്യം വെച്ച് റോക്കറ്റ് തൊടുത്ത് പരാക്രമം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, അജ്ഞാതന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

താനെയിലാണ് സംഭവം.കെട്ടിട സമുച്ചയത്തിന് മുന്‍പില്‍ ബോക്‌സുമായി അജ്ഞാതന്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്നാണ് കെട്ടിടത്തിലെ ജനലുകള്‍ ലക്ഷ്യംവെച്ച് റോക്കറ്റുകള്‍ പായിച്ചത്. 

അപ്പാര്‍ട്ട്‌മെന്റിലെ വിവിധ വീടുകളുടെ ബാല്‍ക്കണികളിലും ജനലുകളിലുമാണ് റോക്കറ്റ് വന്നുവീണത്. സംഭവത്തില്‍ ജീവന് ഭീഷണി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് അജ്ഞാതനെതിരെ പൊലീസ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍