ദേശീയം

ഐശ്വര്യം വരും; കോഴിയെ ബലി കൊടുക്കാൻ മൂന്ന് നില കെട്ടിടത്തിൽ കയറി; 20 അടിയുള്ള കുഴിയിൽ വീണ് പൂജാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം ലഭിക്കാനായി മൃ​ഗബലി നടത്താൻ ശ്രമിക്കുന്നതിനിടെ പൂജാരിയായ 70കാരന് അതേ കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം. പൂവൻകോഴിയെ ബലി കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തമിഴ്നാട്ടിലെ പല്ലവാരത്താണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. 

മൂന്ന് നിലയുള്ള കെട്ടിടത്തിൽ നിന്നു വീണാണ് വയോധികൻ മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 20 അടിയുള്ള കുഴിയിൽ വീണാണ് 70കാരൻ മരിച്ചത്. 

കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാൻ തീരുമാനിച്ചത്. ഗൃഹ പ്രവേശനത്തിനു മുൻപ് കോഴിയെ ബലി കൊടുക്കാൻ രാജേന്ദ്രനെയാണ് ഉടമ എൽപ്പിച്ചത്.

വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻ കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽ വഴുതി കെട്ടിടത്തിനു മുകളിൽ നിന്നു വീഴുകയായിരുന്നു. ഈ സമയം കൈയിലുണ്ടായിരുന്ന കോഴി പറന്നു പോയി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം