ദേശീയം

കൊമ്പുള്ള തലപ്പാവും ധരിച്ച് ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ നൃത്തം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്ത് രാഹുല്‍ഗാന്ധി. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നതിനിടെ, ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്. 

കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തത്തില്‍ പങ്കാളിയായത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 

2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍