ദേശീയം

കിണറ്റില്‍ വീണ മലമ്പാമ്പിനെ പിടിക്കാനിറങ്ങി, കഴുത്തിലും ദേഹത്തും ചുറ്റിവരിഞ്ഞു; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം. 55 കാരനായ ടി നടരാജനാണ് മരിച്ചത്. കിണറ്റിലിറങ്ങിയ നടരാജന്റെ കഴുത്തില്‍ പത്തടി നീളമുള്ള പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. 

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പാമ്പിനെ പിടികൂടാനായി ചിന്നസ്വാമി നടരാജന്റെ സഹായം തേടി. 

പാമ്പിനെ പിടിക്കാനായി തിങ്കളാഴ്ച രാവിലെ എത്തിയ നടരാജന്‍, കയറുപയോഗിച്ച് കിണറ്റിലിറങ്ങി.  ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നതിനിടെ, നടരാജന്റെ കഴുത്തില്‍ പാമ്പ് വരിഞ്ഞുമുറുക്കി. 

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. വെള്ളത്തില്‍ വീണിട്ടും പാമ്പ് പിടുത്തം വിട്ടില്ല. ഇതേത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് നടരാജ് മരിച്ചതെന്നാണ് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ