ദേശീയം

രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ല; ഭാരത് ജോഡോയെ എതിര്‍ക്കേണ്ടതില്ല: സിപിഎം പിബി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിലയിരുത്തല്‍. രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ലെന്നും പിബി വിലയിരുത്തി. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറച്ചു ദിവസവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ കൂടുതല്‍ ദിവസവും യാത്ര കടന്നുപോകുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന് എതിരെ സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്തത്. 

സ്വന്തം ശക്തികേന്ദ്രങ്ങളിലാണ് പാര്‍ട്ടികള്‍ ജാഥകള്‍ നടത്തുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകാം കൂടുതല്‍ ദിവസം തങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിലയിരത്തലുണ്ടായി. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വയം ശക്തിപ്പെടേണ്ടതുണ്ട് എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും