ദേശീയം

സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടി 20,000 വിദ്യാര്‍ത്ഥികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി യുജി)യുടെ ഫലം പ്രഖ്യാപിച്ചു. 20,000 വിദ്യാര്‍ത്ഥികള്‍ 30 വിഷയങ്ങളിലും 100 ശതമാനം വിജയം കരസ്ഥമാക്കി. 

ഏറ്റവും കൂടുതല്‍ പേര്‍ 100 ശതമാനം വിജയം നേടിയ വിഷയം ഇംഗ്ലീഷാണ്. 8,236 പേര്‍ വിജയിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് (2,065), ബിസിനസ് സ്റ്റഡീസ് (1,669), ബയോളജി (1,324), 1,188 ഇക്കണോമിക്‌സ് എന്നിങ്ങനെയാണ് മറ്റ് വിഷയങ്ങളില്‍ 100 ശതമാനം വിജയം നേടിയവരുടെ എണ്ണം. 

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ cuet.samarth.ac.in ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം 90 ദിവസത്തേക്ക് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. 

ജുലൈ മുതല്‍ ഓഗസ്റ്റ് വരെ ആയാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് ഇത് ആദ്യമാണ്. ആകെ 14.90 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!