ദേശീയം

വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷം; ഭർത്താവ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ് ഭാര്യ! കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവ് സ്ത്രീയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യ. ലിം​ഗ മാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ 40കാരി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വർഷം പിന്നിട്ട തന്റെ ഭർത്താവ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായെന്നും തിരിച്ചറിഞ്ഞത്. 

ഇതറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നും അവർ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌.ഐ.ആർ) ശീതൾ വിരാജ് വർദ്ധനെതിരെ (നേരത്തെ വിജയത) പ്രകൃതിവിരുദ്ധ ലൈംഗികതകും വഞ്ചനക്കുമാണ് യുവതി കേസ് നൽകിയിരിക്കുന്നത്. 

ഒൻപത് വർഷം മുമ്പ് ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് താൻ വിരാജ് വർദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതൾ പറഞ്ഞു. അവരുടെ മുൻ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചു. 14 വയസുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് വിരാജിനെ പരിചയപ്പെടുന്നത്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ 2014ൽ ഔദ്യോഗികമായി വിവാഹിതരായ ഇവർ ഹണിമൂണിന് കാശ്മീരിലേക്ക് പോയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ചെറിയ ശസ്‌ത്രക്രിയ നടത്തി പൂർണ സുഖം പ്രാപിക്കാമെന്ന് പ്രതി യുവതിയെ ആശ്വസിപ്പിച്ചു. 

2020 ജനുവരിയിൽ, അമിതവണ്ണത്തിന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഇയാൾ യുവതിയോട് പറഞ്ഞു. എന്നാൽ, താൻ നാട്ടിലില്ലാത്ത സമയത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതായി ഇയാൾ പിന്നീട് വെളിപ്പെടുത്തി. 

ഇയാൾ യുവതിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ആരംഭിക്കുകയും സത്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹി സ്വദേശിയായ പ്രതിയെ വഡോദരയിൽ എത്തിച്ചതായി ഗോത്രി പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ