ദേശീയം

മകനും മകളും ചെറുമകനും ബിജെപിയില്‍; ഭാര്യമാത്രം കോണ്‍ഗ്രസില്‍, മറുപടിയുമായി അമരീന്ദര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാര്യയും എംപിയുമായ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനെ കുറിച്ച് മറുപടിയുമായി ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ടതില്ല എന്നാണ് അമരീന്ദറിന്റെ പ്രതികരണം. 

തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭാര്യ പ്രണീത് കൗര്‍ ബിജെപിയില്‍ ചേരുന്നില്ലേയെന്ന ചോദ്യം അമരീന്ദറിന് നേരെയുണ്ടായത്. 

മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമാണ്.

അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എഎപിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിച്ചു. 

മകന്‍ രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവര്‍ക്കൊപ്പമാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി