ദേശീയം

സ്‌കൂളില്‍ മുതല, ഭയന്ന് വിറച്ച് വിദ്യാര്‍ഥികള്‍; ക്ലാസ്‌ റൂമില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മുതലയെ കണ്ട് ഭയന്ന് വിദ്യാര്‍ഥികള്‍. കുട്ടികളുടെയും ജീവനക്കാരുടെയും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് മുതലയെ പിടികൂടി ക്ലാസ്‌റൂമില്‍ അടച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഗംഗാ നദിയില്‍ മുതലയെ വിട്ടയച്ചു.

അലിഗഡിലെ കാസിംപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. സ്‌കൂളില്‍ മുതലയെ കണ്ട് വിദ്യാര്‍ഥികള്‍ ഭയന്നു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ശബ്ദം കേട്ട് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മുതലയെ പിടികൂടി ക്ലാസ്മുറിയില്‍ അടച്ചു.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടികൂടി നദിയില്‍ വിട്ടയക്കുകയായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുതല ഗ്രാമത്തില്‍ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി