ദേശീയം

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി തത്സമയം കാണാം; ലൈവ് സ്ട്രീമിങ് ചൊവ്വാഴ്ച മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാന തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കും. 

ആദ്യ ഘട്ടത്തില്‍ യൂ ട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിംഗ് നടത്തുക. പിന്നീട് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസ്റ്റ് ചാനല്‍ ആരംഭിക്കും. കഴിഞ്ഞദിവസം മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ്, ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.  

നേരത്തെ, 2018 ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഭരണഘടനപരമായി പ്രാധാന്യമുള്ള കേസ്സുകളുടെ തത്സമയ സംപ്രേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍  ഫുള്‍ കോര്‍ട്ട് തീരുമാനിച്ചത്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം