ദേശീയം

'ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല', 12കാരനെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മൃതപ്രാണനാക്കി ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നാലുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് വടി കൊണ്ട് കുട്ടിയെ തല്ലി മൃതപ്രാണനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി പലിവാള്‍ ട്വീറ്റ് ചെയ്തു. 'ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല. 12 വയസുകാരനെ നാലുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. വടി കൊണ്ട് തല്ലി കുട്ടിയെ പകുതി ജീവന്‍ മാത്രമാക്കി ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു' - സ്വാതി പാലിവാളിന്റെ വാക്കുകള്‍ ഇങ്ങനെ.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മറ്റു മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍