ദേശീയം

മദ്യലഹരിയില്‍ വീട്ടിലെത്തി, എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു; പരിചയക്കാരനെ മുറിയില്‍ പൂട്ടിയിട്ട് കുടുക്കി യുവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസിനെ ബലാത്സംഗ ചെയ്ത കേസില്‍ പരിചയക്കാരന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിന്റെ വീട്ടിലെത്തിയ പരിചയക്കാരന്‍ 30കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ യുവതി മുറിയില്‍ പൂട്ടിയിട്ട ശേഷം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളി മേഖലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹര്‍ജീത്ത് യാദവാണ് യുവതിയെ പീഡിപ്പിച്ചത്. ഹര്‍ജീത്ത് യാദവിനെ കഴിഞ്ഞ ഒന്നരമാസമായി അറിയാമെന്ന് യുവതി പറഞ്ഞു. യുവതി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യലഹരിയിലാണ് ഹര്‍ജീത്ത് യാദവ് വീട്ടിലെത്തിയതെന്ന് എയര്‍ഹോസ്റ്റസ് പരാതിയില്‍ പറയുന്നു. പീഡനത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പരിചയക്കാരനെ യുവതി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് 112 എന്ന നമ്പറില്‍ വിളിച്ച് യുവതി പൊലീസിന്റെ സഹായം തേടി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് പരിചയക്കാരനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?