ദേശീയം

ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ദീപാങ്കര്‍ ദത്ത. 

1989 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് ദീപാങ്കര്‍ ദത്തയുടെ തുടക്കം. സുപ്രീംകോടതിയിലും അഭിഭാഷകനായി ദീപാങ്കര്‍ ദത്ത ജോലി നോക്കി.  കേന്ദ്രസര്‍ക്കാരിന്റെ കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2006 ജൂണ്‍ 22 നാണ് ദീപാങ്കര്‍ ദത്തയെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നത്. 2020 ഏപ്രിലില്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി