ദേശീയം

'ഇന്ത്യ ഹനുമാനെ പോലെ', ചിലപ്പോള്‍ കടുത്ത നടപടി സ്വീകരിക്കേണ്ടതായി വരും: പ്രതിപക്ഷത്തിന് മോദിയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രതിപക്ഷ പാര്‍ട്ടികള്‍ സാമൂഹിക നീതിയെ കുറിച്ച് മാത്രമാണ് പറയുന്നത്, ഓരോ ഇന്ത്യക്കാരനെയും സഹായിക്കാന്‍ കഷ്ടപ്പെടുന്നത് ബിജെപി മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം നിരാശയിലാണ്. എന്നാല്‍ ആര്‍ക്കും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ബിജെപിയുടെ 44-ാം സ്ഥാപകദിനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ തലത്തില്‍ തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മോദി.

അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി ബിജെപി മുന്നോട്ടുപോകും. സ്വജനപക്ഷപാതത്തിനെതിരെയും ക്രമസമാധാനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്കെതിരെയുമുള്ള പോരാട്ടവും തുടരും. ഭഗവാന്‍ ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശക്തിയും ധൈര്യവും സംഭരിച്ച് മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷം നിരാശയിലാണ്. എന്നാല്‍ ആര്‍ക്കും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസിന് മറുപടിയായി മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയില്‍, മോദി സ്വയം കുഴി തോണ്ടുകയാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് അഴിമതിക്കെതിരെയുളള പോരാട്ടം തുടരുമെന്ന് മോദി ആവര്‍ത്തിച്ചത്.

'ഇന്ന് ഇന്ത്യ ഭഗവാന്‍ ഹനുമാനെ പോലെയാണ്. ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യ തയ്യാറാണ്. ഹനുമാന്‍ജിയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ ഭഗവാന്‍ ഹനുമാനെ പോലെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. എന്നാല്‍ ഞങ്ങള്‍ സഹാനുഭൂതിയും എളിമയും ഉള്ളവര്‍ കൂടിയാണ്' - മോദിയുടെ വാക്കുകള്‍

പാര്‍ട്ടിക്ക് വലിയ സ്വപ്‌നങ്ങള്‍ ഉണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ എല്ലാ ശ്രമവും നടത്തും. കോണ്‍ഗ്രസ് പോലെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ തോതില്‍ സ്വപ്‌നങ്ങള്‍ കാണുന്നില്ല. അവര്‍ അഴിമതിയിലും കുടുംബാധിപത്യത്തിലും ജാതീയതിലും മുങ്ങിത്താഴ്ന്നിരിക്കുകയാണ്. 2014ല്‍ 800 വര്‍ഷത്തെ അടിമത്തത്തിനാണ് അവസാനമായതെന്നും മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു