ദേശീയം

'മലദ്വാരത്തിലൂടെ പാമ്പ് ശരീരത്തില്‍ കയറി', കടുത്ത വയറുവേദനയുമായി യുവാവ് ആശുപത്രിയില്‍; സത്യാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മലദ്വാരത്തിലൂടെ പാമ്പ് ശരീരത്തില്‍ പ്രവേശിച്ചെന്ന വിചിത്രവാദവുമായി യുവാവ് ആശുപത്രിയില്‍. വയറുവേദനയുമായാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ പരിശോധനയില്‍ പാമ്പുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ടാണ് യുവാവ് സ്ഥലകാലബോധമില്ലാതെ പറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഹര്‍ദോയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യുന്നതിനിടെ, മലദ്വാരത്തിലൂടെ പാമ്പ് ശരീരത്തില്‍ പ്രവേശിച്ചു എന്നതായിരുന്നു മഹേന്ദ്രയുടെ വാദം. ഇത് കേട്ട് ഭയന്ന വീട്ടുകാര്‍ ഉടന്‍ തന്നെ ഹര്‍ദോയ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ വയറുവേദനയ്ക്ക് കാരണമായ അസ്വാഭാവികമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.

ഒടുവില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണ് യുവാവ് സ്ഥലകാലബോധമില്ലാതെ സംസാരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണ് യുവാവിന് ഇടയ്ക്കിടെ വയറുവേദന വരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍