ദേശീയം

വീട്ടുകാര്‍ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെടുത്തു; 15കാരി ഏഴുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി 15കാരി ആത്മഹത്യ ചെയ്ത നിലയില്‍. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുംബൈയിലെ മലാഡില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ വീട്ടുകാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് വീട്ടുകാര്‍ ബലംപ്രയോഗിച്ച് ഫോണ്‍ പിടിച്ചെടുത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി