ദേശീയം

സൈനിക വാഹനം കത്തിയത് ഭീകരാക്രമണത്തിൽ, അഞ്ച് ജവാൻമാർക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം. ഭീകരരുടെ ​ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രക്കിൽ മിന്നലേറ്റാണ് തീപിടിച്ചത് എന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ഉന്നത സൈനിക ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സൈന്യം മേഖലയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ട്രക്കിൽ ആറ് സൈനികരാണ് ഉണ്ടായിരുന്നത്. ​ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നത് മുതലെടുത്താണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് സൈന്യം ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. 

ജി 20 ഉച്ചകോടിയുടെ ഭാ​ഗമായി മെയിൽ ശ്രീന​ഗറിൽവെച്ച് ടൂറിസം മീറ്റിങ് നടക്കാനിരിക്കെയാണ് പൂഞ്ചിൽ ആക്രമണം നടന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ