ദേശീയം

പള്ളി കത്തിച്ച വീഡിയോ കണ്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്, വീണ്ടും പരിശോധനയ്ക്ക് അയക്കാതെ പൊലീസ്, 'തള്ളാനും കൊള്ളാനും' വയ്യെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിൽ പ്രതിക്കെതിരെ തെളിവായി ഹാജരാക്കിയ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ മെനക്കാടിരുന്ന പൊലീസിന് എതിരെ വിമർശനവുമായി കോടതി. കേസിലെ പ്രതികൾക്ക് എതിരെ തെളിവായി സമർപ്പിച്ച വീഡിയോയിൽ ഫോറൻസിക് പരിശോധന നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന് കോടതി വിമർശിച്ചു. ഇതിന് ഉടൻ പരിഹാരം കണ്ടെത്തണമെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ‌ക്ക് അഡിഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത് നിർദേശം നൽകി. 

രാഹുൽ കുമാർ, സൂരജ്, യോ​ഗേന്ദ്ര സിങ്, നരേഷ് എന്നിവർ പള്ളിയിക്ക് തീയിട്ട കേസ് പരി​ഗണിക്കവെയാണ് കോടതി വീഡിയോയുടെ ആധികാരികത തെളിയിക്കാത്ത പൊലീസിന്റെ നടപടി കാരണം നേരിടുന്ന ബുദ്ധിമുട്ട് വ്യക്കമാക്കിയത്. 

കേസിൽ, പ്രതികളിൽ ഒരാളായ രാഹുൽ കുമാറിനെ തിരിച്ചറിഞ്ഞ ഒരു സാക്ഷിയും, വീഡിയോ തെളിവുമാണ് പൊലീസ് ഹാജരാക്കിയിരുന്നത്. മറ്റൊരു പ്രതി നരേഷ്പ ള്ളി കത്തിക്കുന്നതും കൊടി നാട്ടുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഈ വീഡിയോ ശാസ്ത്രീയ പരിധോശനയ്ക്ക് വേണ്ടി സെൻഡ്രൽ ഫോറൻസിക് സയൻസ് ലൈബ്രറിയിൽ അയച്ചപ്പോൾ വീഡിയോ അനലിസ്റ്റിന്റെ സിസ്റ്റത്തിൽ ഡിവിഡി ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടാണ് തിരികെ ലഭിച്ചത്. വീഡിയോ വീണ്ടും പരിശോധനയ്ക്ക് അയക്കാതെ, ഫോറൻസിക്കിൽ നിന്ന് ലഭിച്ച മറുപടി സപ്ലിമെന്ററി ചാർജ് ഷീറ്റായി പൊലീസ് സമർപ്പിച്ചു. 

ഇതേടെയാണ് നരേഷ്ആ ക്രമണം നടത്തിയതിന് മറ്റു സാക്ഷികൾ ഇല്ലെന്നും പരിശോധനയ്ക്ക് അയച്ച വീഡിയോ അക്സസ് ചെയ്യാൻ കഴിയാതിരുന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർക്കോ എസിപിക്കോ ഒരിക്കൽ കൂടി ശരിയായ വീഡിയോ ഫോറൻസിക്കിന് അയച്ചു നൽകമായിരുന്നു. എന്നാൽ അതിനുപകരം, വീഡിയോ പരിശോധിക്കാൻ സാധിക്കുന്നില്ലെന്ന ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടുത്തി സപ്ലിമെന്ററി ചാർജ് ഷീറ്റ് സമർപ്പിക്കുകയാണ് ചെയ്തത്. സ്ഥിരീകരിക്കാത്ത തെളിവിന്റെ അടിസ്ഥാനത്തിൽ നരേഷിന് എതിരെ കുറ്റം ചുമത്താൻ ബുദ്ധിമുട്ടാണെന്ന് കോടതി വ്യ.ക്തമാക്കി. ആരാധനാലയം കത്തിച്ചു എന്ന ​ഗൗരവതരമായ കേസിൽ, വീഡിയോ തെളിവ് പരിശോധിച്ച് ഉറപ്പിക്കാതെ കുറ്റാരോപിതനെ വെറുതെവിട്ടാൽ അത് കോടതിയുടെ മനസാക്ഷിയ്ക്ക് നിരക്കാത്തതാണെന്നും ജഡ്ജ് കൂട്ടിച്ചേർത്തു. ഡിസിപി എത്രയും വേ​ഗം പരിഹാര നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച കോടതി, കേസ് ജൂൺ ഏഴിന് വീണ്ടും പരി​ഗണിക്കുമെന്നും വ്യക്കമാക്കി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം