ദേശീയം

'ജനങ്ങൾ നൽകിയതായിരുന്നു'; രാഹുൽ ഔദ്യോ​ഗിക വസതി ഒഴിഞ്ഞു; സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം മടക്കം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, 19 വർഷമായി താമസിച്ചിരുന്ന തു​ഗ്ലക്ക് ലെയ്നിലെ ഔദ്യോ​ഗിക വസതി രാഹുൽ ഒഴിഞ്ഞു. ഈ വീട് രാജ്യത്തെ ജനങ്ങൾ നൽകിയതായിരുന്നെന്ന് രാഹുൽ പറഞ്ഞു. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. മോദി സർക്കാരിനെതിരെ താൻ ഉയർത്തിയ പോരാട്ടം തുടരും. തന്നെ ഇതുകൊണ്ടൊന്നും തളർത്താൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. സോണിയാ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കുമൊപ്പമാണ് രാഹുൽ മടങ്ങിയത്. കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലും സ്ഥലത്തത്തിയിരുന്നു.

ആയോ​ഗ്യനാക്കപ്പെട്ട നടപടിക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. പലരും മൂന്ന് വർഷം കഴിഞ്ഞാണ് വീടൊഴിഞ്ഞതെന്നും എന്നാൽ രാഹുൽ 30 ദിവസത്തിനകം ഔദ്യോ​ഗിക വസതി ഒഴിഞ്ഞു. ഇത്തരം നടപടികൾ കൊണ്ടൊന്നും  അദ്ദേഹത്തെ നിർവീര്യനാക്കാമെന്ന് മോദി സർക്കാർ വിചാരിച്ചാൽ അത് നടക്കില്ലെന്ന് വേണു​ഗോപാൽ പറഞ്ഞു

വസതിയിൽ നിന്ന് സാധനങ്ങൾ കയറ്റിയ ട്രക്കുകൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് രാഹുൽ മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.ബിജെപി എംപി സിആർ പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി, 2005 മുതൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് മജി‌സ്ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''