ദേശീയം

'ഒപ്പറേഷൻ കാവേരി'- സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നത്. 'ഓപ്പറേഷൻ കാവേരി' എന്നാണ് ദൗത്യത്തിന്റെ പേര്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കപ്പലുകളും വിമാനങ്ങളും അയച്ചതായി മന്ത്രി വ്യക്തമാക്കി. 

നിലവിൽ 500 പേരെ സുഡാൻ ന​ഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

വ്യോമ സേനയുടെ സി- 130 ജെ വിമാനങ്ങളും ഐഎൻഎസ് സുമേധ എന്ന കപ്പലുമാണ് സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിനായി ഇന്ത്യ ഉപയോ​ഗിക്കുന്നത്. ദൗത്യത്തിന്റെ ഭാ​ഗമായി സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് വിമാനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കപ്പൽ സുഡാൻ തീരത്തേയ്ക്ക് അയച്ചതായും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ