ദേശീയം

മൂന്ന് പെണ്‍മക്കള്‍ കിണറ്റില്‍ മരിച്ചനിലയില്‍, അമ്മയെ കാണാനില്ല; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് സഹോദരിമാരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആറിനും രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അമ്മയും കിണറ്റില്‍ ഉണ്ടെന്ന നാട്ടുകാരുടെ അവകാശവാദത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. നാട്ടുകാരാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തിയത്. അമൃത(6), ജ്യോതി (4), പ്രീതി (2) എന്നിവരാണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം മൂന്ന് പെണ്‍മക്കള്‍ കിണറ്റില്‍ മുങ്ങി മരിച്ചു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു.

കുട്ടികളുടെ അച്ഛന്‍ ബന്ധുവിനെ കാണാന്‍ ഗ്രാമത്തിന് വെളിയില്‍ പോയിരുന്നു. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെയും മക്കളെയും കാണാതായി. വീട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ഗ്രാമത്തിന് വെളിയില്‍ ഭാര്യ മാങ്ങ പൊട്ടിക്കുന്നത് കണ്ടു എന്ന് ഗ്രാമവാസികളില്‍ ചിലര്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഇതനുസരിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ കുട്ടികളെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. അമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍