ദേശീയം

സുഡാൻ രക്ഷാദൗത്യം; 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. സുഡാനിൽ നിന്നും മൂന്ന് സംഘങ്ങളായി നാവിക സേനയുടെ ഐഎൻഎസ്‌ സുമേധയിലും വ്യോമസേനയുടെ വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചത്. 

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്തെത്തിയത്. പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ഇവർക്കായി ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍  താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. 

3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്‌. അമേരിക്ക, യുകെ അടക്കമുള്ള രാജ്യങ്ങൾ നേരത്തേ തന്നെ പൗരൻമാരെ സുഡാനിൽ നിന്ന്‌ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. അമേരിക്ക അവരുടെ എംബസി ജീവനക്കാരെ അടക്കം ഒഴിപ്പിച്ച്‌ രക്ഷാദൗത്യം അവസാനിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു