ദേശീയം

വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജില്‍ 22 പാമ്പ്; പരിശോധനയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജില്‍ നിന്ന് പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 ഓളം പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്.

ഇന്നലെയാണ് സംഭവം. മലേഷ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ നിന്ന് പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുമ്പു വടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്.

യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. യാത്രക്കാരിയുടെ ബാഗേജില്‍ നിന്ന് പിടികൂടിയതില്‍ ഓന്തും ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍