ദേശീയം

169 നഗരങ്ങളില്‍ പതിനായിരം ഇ ബസുകള്‍; 57,613 കോടിയുടെ പദ്ധതി; ഗതാഗത രംഗത്ത് വന്‍ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുഗതാഗതം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 'പിഎം ഇ- ബസ് സേവ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പതിനായിരം ബസുകളാണ് അനുവദിക്കുക. രാജ്യത്തെ 169 നഗരങ്ങളിലായിരിക്കും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക.

57,613 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍, പദ്ധതിയില്‍ ചേരുന്ന സ്വകാര്യ പങ്കാളികള്‍ എന്നിവരാണ് വഹിക്കേണ്ടത്. 

കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ മേഖലകള്‍, മലയോര സംസ്ഥാനങ്ങള്‍ എന്നിവയുടെ തലസ്ഥാനങ്ങളില്‍ 90 ശതമാനം ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മറ്റിടങ്ങളില്‍ 60:40 എന്ന അനുപാതത്തിലായിരിക്കും. 10 വര്‍ഷത്തേക്കു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 

നിലവില്‍ ഏകോപിത ബസ് സര്‍വീസ് ഇല്ലാത്ത നഗരങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 5 ലക്ഷത്തില്‍ കുറവു ജനസംഖ്യയുള്ള നഗരങ്ങളില്‍ 50 ബസുകള്‍ വീതവും 5 മുതല്‍ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 100 ബസ് വീതവും 20 മുതല്‍ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ 150 ബസുകള്‍ വീതവുമാണ് നല്‍കുക. 

45,000 മുതല്‍ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡിപ്പോ, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ വിതരണ സംവിധാനം എന്നിവയ്ക്കു സര്‍ക്കാര്‍ പിന്തുണ നല്‍കും. രണ്ടാം ഘട്ടത്തില്‍ 181 നഗരങ്ങളില്‍ക്കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്