ദേശീയം

ചന്ദ്രനില്‍ 'കാലുകുത്തുന്ന' നിമിഷങ്ങള്‍ വിദ്യാര്‍ഥികള്‍ തത്സമയം കാണണം; സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വച്ചിരിക്കുകയാണ് യുജിസി.

ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും തത്സമയം കാണുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണം ഒരുക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കത്ത് നല്‍കി. സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിന്റെ ലൈവ് സ്ട്രീമിങ്ങ് വിദ്യാര്‍ഥികളും അധ്യാപകരും കാണുന്നതിന് പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കാനാണ് യുജിസി കത്തിലൂടെ ആവശ്യപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ ആറര വരെ അസംബ്ലി സംഘടിപ്പിക്കാനാണ് നിര്‍ദേശം. ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നതിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും യുജിസി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

നാലാം വട്ടവും കിരീടം; പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം മാഞ്ചസ്റ്റര്‍ സിറ്റി വക!

'ദളപതി 69' ൽ നായികയായെത്തുന്നത് അപർണ ബാലമുരളി ?

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി