ദേശീയം

'കാരുണ്യത്തിന്റെ കൈ', ദാഹിച്ച് വലഞ്ഞ നായ പൈപ്പിന്‍ ചുവട്ടില്‍; വെള്ളം കുടിക്കാന്‍ വഴിയില്ല, രക്ഷകയായി യുവതി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടുത്ത വെയിലില്‍ മനുഷ്യനെ പോലെ തന്നെ മൃഗങ്ങളും വെള്ളത്തിനായി അലയുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുത്ത വേനലില്‍ വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ വനംവകുപ്പ് കാട്ടിലും മറ്റും കുടിവെള്ളത്തിന് സൗകര്യം ഒരുക്കാറുണ്ട്. ഇപ്പോള്‍ വെയില്‍ കൊണ്ട് തളര്‍ന്ന തെരുവുനായ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

റോഡരികില്‍ ഒരു പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനാണ് നായ ശ്രമിച്ചത്. പക്ഷേ പൈപ്പ് അടച്ചിരുന്നത് കാരണം വെള്ളം കുടിക്കാന്‍ വഴിയില്ലാതെ നായ കഷ്ടപ്പെട്ടു. പൈപ്പിനെ നക്കി തുടച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ഒരു കൈ പൈപ്പിനു മുകളില്‍ എത്തുന്നത്. നായയുടെ ദയനീയാവസ്ഥ കണ്ട് അതുവഴി പോയ യുവതി പൈപ്പ് തുറന്നുകൊടുക്കാന്‍ എത്തുകയായിരുന്നു.

നായ ആദ്യം സംശയിച്ച് പിന്മാറിയെങ്കിലും പിന്നീട് വെള്ളം കുടിക്കാന്‍ എത്തുകയായിരുന്നു. നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ ചില സമയങ്ങളില്‍ വലിയൊരു മാറ്റം ഉണ്ടാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു