ദേശീയം

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം;  നോട്ടുകെട്ടുകള്‍ കത്തിച്ചാമ്പലായി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തിച്ചാമ്പലായി. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യാഴാഴ്ചയാണ് രണ്ടുപേര്‍ ചേര്‍ന്ന് എടിഎം  കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചതോടെ അകത്ത് നിക്ഷേപിച്ചിരിന്ന നോട്ടുകെട്ടുകള്‍ കത്തിനശിക്കുകയായിരുന്നു. എടിഎം മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്