ദേശീയം

പത്താം ക്ലാസ് പരീക്ഷ ഫ്രെബുവരി 21 മുതല്‍, പന്ത്രണ്ടാം ക്ലാസ് ഫെബ്രുവരി 12ന് ആരംഭിക്കും;  ഐസിഎസ്ഇ, ഐഎസ് സി ടൈംടേബിള്‍ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ് സി ബോര്‍ഡ് പരീക്ഷകളുടെ ടൈം​ടേബിൾ പ്രസിദ്ധീകരിച്ച് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍  സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് ഐഎസ് സി.  cisce.org എന്ന വെബ്‌സൈറ്റില്‍ കയറി ടൈംടേബിള്‍ നോക്കാവുന്നതാണ്.  

ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഐഎസ് സി പരീക്ഷ ( പന്ത്രണ്ടാം ക്ലാസ്). എല്ലാ പരീക്ഷ ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പരീക്ഷ തുടങ്ങുക. മൂന്ന് മണിക്കൂറാണ് പരീക്ഷ. ഐസിഎസ്ഇ ( പത്താം ക്ലാസ്) പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ്. മാനവിക വിഷയങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതലാണ് പരീക്ഷ. മറ്റു വിഷയങ്ങളില്‍ രാവിലെ 11 മണി മുതലാണ് പരീക്ഷ തുടങ്ങുക. മാനവിക വിഷയങ്ങളില്‍ മൂന്ന് മണിക്കൂറാണ് പരീക്ഷ. മറ്റു വിഷയങ്ങളില്‍ രണ്ടുമണിക്കൂറും.

വെബ്‌സൈറ്റില്‍ കയറി 'ICSE ISC Board Exam 2024 date sheet' എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടൈംടേബിള്‍ ലഭിക്കും. പിഡിഎഫ് ഫയലിലേക്കാണ് ഇത് റീഡയറക്ട് ചെയ്യുന്നത്. തുടര്‍ന്ന് സ്‌ക്രീനില്‍ ടൈംടേബിള്‍ തെളിഞ്ഞുവരുന്ന നിലയിലാണ് ക്രമീകരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്